പയ്യന്നൂർ: തൊഴിൽ അന്വേഷകരെയും സംരംഭകരെയും സഹായിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ രൂപീകരിച്ച തൊഴിൽ സഭകളുടെ ജില്ലാതല ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം..എൽ.എ. നിർവഹിച്ചു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് വീഡിയോ സന്ദേശം നൽകി.
കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത, വൈസ് ചെയർമാൻ ടി.വി. കുഞ്ഞപ്പൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.പി ഗോവിന്ദൻ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ അരുൺ കുമാർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്, നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, കില ജില്ലാ കോഓർഡിനേറ്റർ പി.വി. രത്നാകരൻ, കില ആർ.പി ഡോ. രവി രാമന്തളി, പയ്യന്നൂർ നഗരസഭ സൂപ്രണ്ട് കെ. ഹരിദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.