
കാസർകോട് : ക്ഷേത്രത്തിൽ കവർച്ച നടത്തി മുങ്ങിയ പൂജാരിയെ മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് വച്ച് പിടികൂടി.തിരുവനന്തപുരം സ്വദേശി ദീപക്കിനെയാണ് എസ് ഐ സുമേഷ് രാജ്, സീനിയർ സിവിൽ പോലിസ് ഓഫിസർ രാജേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഹൊസബെട്ടു ശ്രീ മംഗേഷ് ശാന്തദുർഗ ദേവസ്ഥാനം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ദേവിക്ക് ചാർത്തിയ മൂന്നു പവൻ സ്വർണവും മഹാലക്ഷ്മി ദേവിക്ക് ചാർത്തിയ രണ്ടര പവൻ സ്വർണവും കൂടി രണ്ട് ലക്ഷത്തിൽ പരം രൂപയുടെ സ്വർണ്ണ മംഗലസൂത്രം കവർച്ച ചെയ്താണ് ക്ഷേത്രത്തിലെ ട്രസ്റ്റിയും പൂജാരിയും കൂടിയായ പ്രതി മുങ്ങിയത്. ഒക്ടോബർ 29ന് രാത്രി ഏഴര മണിക്കാണ് ഇയാൾ കവർച്ച നടത്തിയത്. അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ദീപക് തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയും ആയിരുന്നു. പടം.. ക്ഷേത്രമോഷണ കേസിൽ ദീപകിനെ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജ്ഉം സംഘവും അറസ്റ്റ് ചെയ്തപ്പോൾ