p

കണ്ണൂർ: സർവകലാശാല വിഷയത്തിൽ ഗവർണ്ണറും മുഖ്യമന്ത്റിയും നടത്തുന്നത് ഒത്തുകളിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പദവിക്ക് അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം. സർക്കാരിന്റെ തെ​റ്റുകു​റ്റങ്ങളെ വിമർശിക്കുന്നതിന് പകരം നടപടിയെടുക്കണം. ഇതാണ് കെ.പി.സി.സി പ്രസിഡന്റും ആവശ്യപ്പെട്ടത്.

വി.സി നിയമനത്തിൽ ചട്ടവിരുദ്ധനടപടികളുണ്ടായെന്ന് സുപ്രീംകോടതി പറഞ്ഞു. അതിൻമേൽ ഇപ്പോൾ ഗവർണ്ണർ നിയമപരമായെടുക്കുന്ന നടപടികളെ കോൺഗ്രസ് പിന്തുണയ്‌ക്കുന്നതിൽ തെ​റ്റില്ല. നടപടി ക്രമങ്ങൾ പാലിക്കാതെ വി.സിമാർ രാജിവെയ്‌ക്കണമെന്ന ഗവർണ്ണറുടെ തെ​റ്റായ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.