mp-
ഡി സി സി ഓഫീസിൽ ചേർന്ന മൈനൊരിറ്റി സെൽ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ മതന്യൂനപക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കെ.പി.സി.സി മൈനോരിറ്റി കോൺഗ്രസ്‌ ജില്ലാ ചെയർമാനായി സിജോ അമ്പാട്ട് ചുമതലയേറ്റെടുക്കുന്ന ചടങ്ങ് ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയുകായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ഭരണത്തിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ എതിർക്കുന്ന കാര്യത്തിൽ ബി.ജെ.പിയും സി.പി.എമ്മും കൈകോർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമനായ അദാനിക്ക് വേണ്ടിയാണ്. നന്ദി ഗ്രാമിലെയും സിംഗൂറിലെയും സമരങ്ങളെ അടിച്ചമർത്തിയതു പോലെ ചെയ്യാനാണ് കേരളത്തിലെ പിണറായി ഗവൺമെന്റ് ശ്രമിക്കുന്നതെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് എം.പി പറഞ്ഞു.

യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്ത ഡാർലിൻ ജോർജ്, അബ്ദുല്ല കൊട്ടോടി, താജുദ്ദീൻ കാട്ടൂർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, പി.വി സുരേഷ്, നേതാക്കളായ ബി.പി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ, കെ. കുഞ്ഞികൃഷ്ണൻ, എൻ.കെ രത്നാകരൻ, കെ.പി ബാലകൃഷ്ണൻ, എം.പി ജോസഫ്, പ്രവീൺ തോയമ്മൽ, ഷിബിൻ ഉപ്പിലിക്കൈ, ജിബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.