
ചെറുപുഴ: മേലുത്താന്നി ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരെ 20ന് മനുഷ്യശൃംഖല സൃഷ്ടിക്കുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കും. പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കും. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് ക്വാറി ആരംഭിച്ചാൽ ജനജീവിതം തന്നെ ദുസ്സഹമായി മാറും. ക്വാറിക്കെതിരെ പരാതി നൽകിയപ്പോൾ പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം തേടണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ ക്വാറിയുടമയുടെ കൂടെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുയായിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ആർ.കെ.പത്മനാഭൻ, കെ.വേണുഗോപാലൻ, ഇ.കെ.സൂര്യൻ, പി.ബിജു, എ.ആർ.സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.