bjp-

കാസർകോട് :ഷുഹൈബിന്റെ ഭീഷണിയെ തുടർന്ന് ജീവൻ വെടിയേണ്ടി വന്ന ആലാമിപള്ളിയിലെ നന്ദ ജിഹാദിന്റെ ഇരയാണെന്നും കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകണമെന്നും കേസ് നടത്താൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടീവ് നിയമിക്കണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. യുവാവിന്റെ ലൗ ജിഹാദിൽ ആറിലധികം പെൺകുട്ടികൾ ഉൾപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്രാമിഷണം നടത്താൻ പോലീസ് തയ്യാറാവണം. ജോലിയൊന്നുമില്ലാത്ത പ്രതിയുടെ സാമ്പത്തിക സ്രോതസ്സും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ , ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ എം.ഗോപാലൻ കല്യാൺ റോഡ് എന്നിവർ ആലാമിപ്പള്ളിയുടെ നന്ദയുടെ കുടുംബത്തെ സന്ദർശിച്ചു.