logo-

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം 13 മുതൽ 19 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ തിരഞ്ഞെടുത്തു. ഉദ്ഘാടന ദിവസമായ 13ന് നാല് അമേച്വർ നാടകങ്ങൾ അരങ്ങിലെത്തും. 14ന് നായകൻ (അനുഗ്രഹ, ചിറയൻകീഴ്), 15ന് മൂക്കുത്തി (രംഗഭാഷ, കോഴിക്കോട്), 16ന് ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ), 17ന് ബാലരമ (തിരുവനന്തപുരം ശ്രീ നന്ദന), 18ന് അമ്മ മനസ്സ് (അനശ്വര കൊല്ലം), 19ന് കടലാസിലെ ആന (കാഞ്ഞിരപ്പള്ളി അമല) എന്നീ നാടകങ്ങൾ മത്സരവിഭാഗത്തിൽ അവതരിപ്പിക്കും.

13ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നാടക മത്സരം ഉദ്ഘാടനം ചെയ്യും. നാടക സിനിമ പ്രവർത്തകൻ മഞ്ജുളൻ മുഖ്യാതിഥിയാവും. 19 ന് സമാപന സമ്മേളനം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും.