basilica

ഗോവ: 12 വർഷത്തിലൊരിക്കൽ ഒരു ദിവസം മാത്രം പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്ന ഇന്ത്യയിലെ മഹാത്ഭുതങ്ങളിലൊന്നായ ഗോവയിലെ സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശവകുടീരം ഡിസംബർ മൂന്നിന് തുറക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇതുകാണാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുരാതന ഗോവയിലെ ബോം ജീസസ് ബസലിക്കയിലാണ് 1553 മുതൽ സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ മൃതദേഹം അതുപോലെ സൂക്ഷിച്ചിരിക്കുന്നത്. പോർച്ചുഗീസുകാർ ഗോവ ഭരിച്ചിരുന്ന കാലത്ത് സെന്റ് ഫ്രാൻസിസ് സേവ്യർ പല സ്ഥലങ്ങളിലും ക്രിസ്തീയ മതം പ്രചരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 1552ൽ ചൈനയിൽ ക്രിസ്തീയ മതം പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മക്കാവുവിലെത്തിയ ഫ്രാൻസിസ് സേവ്യർ അവിടെ വച്ച് മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം 1553ൽ ഗോവയിലേക്ക് കൊണ്ടുവരികയായിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബസലിക്ക. കേരളത്തിൽ നിന്ന് നിരവധിപേർ ഇത് കാണാൻ വരാറുണ്ടെന്ന് അധികൃതർ പറഞ്ഞു.