union
നിർമ്മാണ തൊഴിലാളി യൂണിയൻ അജാനൂർ ഡിവിഷൻ സമ്മേളനം കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കിഴക്കുംകര - വെള്ളിക്കോത്ത് റോഡ് മെക്കാഡം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ അജാനൂർ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. കാരക്കുഴി കമ്മ്യൂണിറ്റി ഹാളിൽ സമ്മേളനം സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ബി. ശശി അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ,​ എം. ബാലകൃഷ്ണൻ, കെ.ജി സജീവൻ,​ കെ. ചന്ദ്രൻ, വി.വി. തുളസി, പി.കെ. പ്രകാശൻ, എസ്. ശശി, ആലിങ്കൽ ദാമോദരൻ, വി. രാജൻ,​ മനോജ് കാരക്കുഴി എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു. ഭാരവാഹികളായി ബി. ശശി കാരക്കുഴി (പ്രസിഡന്റ്)​,​ വി. രാജൻ പാലക്കി (സെക്രട്ടറി),​ ഗോപാലൻ കാരക്കുഴി (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.