theif

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരന്റേത് ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകൾ മോഷണം പോയി. ആശുപത്രിയുടെ ഏഴാംനിലയിലെ 708ാം വാർഡിന് മുന്നിലാണ് സംഭവം. രാത്രി വരാന്തയിൽ ഉറങ്ങിയവരുടെ ഒരു ഐ ഫോൺ ഉൾപ്പെടെ 6 ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌ കുമാറിന്റേതാണ് നഷ്ടപ്പെട്ട ഐ ഫോൺ. കുപ്പം ചുടലയിലെ സി.വി.പ്രമോദും പരാതി നൽകിയിട്ടുണ്ട്.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ മനോജും പൊ ലീസിൽ പരാതി നൽകിയിട്ടുണ്ട്. രാവിലെ ഉറക്കമുണർപ്പോഴാണ് ഫോൺ നഷ്ടമായ വിവരം അറിയുന്നത്. ഇതിൽ ഐ ഫോൺ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലിസ് അന്വേഷണമാരംഭിച്ചു. നേരത്തെയും മെഡിക്കൽ കോളേജിൽ നിന്ന് ഫോൺ മോഷണം പോയിരുന്നു. ഈ കേസിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി മോഷ്ടിച്ചവരെയും കാത്ത്ലാബ് തകർത്തവരെയും ഇതേവരെ പിടികൂടാൻ പൊ ലീസിന് സാധിച്ചിട്ടില്ല. മോഷണം നടന്ന വരാന്തയിൽ സി.സി.ടിവി ഇല്ലായിരുന്നു. നിരവധി സുരക്ഷാ ജീവനക്കാരുള്ളപ്പോൾ ആണ് മോഷണം നടന്നിരിക്കുന്നത്‌.