കാഞ്ഞങ്ങാട്: കൊവിഡ് ടാറ്റാ ആശുപത്രി അടച്ചുപൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അമ്മയും കുഞ്ഞും ആശ്രുപത്രി പൂർണ്ണസജ്ജികരണത്തോടെ തുറന്നു പ്രവർത്തിക്കണമെന്നും കെ.എസ്.വൈ.എഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി അനിഷ് ചേനക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. സനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി. സെൻട്രൽ സെക്രട്ടറിയേറ്റംഗം വി.കെ. രവീന്ദ്രൻ, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം സി.വി. തമ്പാൻ, സെൻട്രൽ കൗൺസിൽ അംഗം പി.കെ. രഘുനാഥ്. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശൻ, ശ്രീജ, കെ.വി. സാവിത്രി എന്നിവർ പ്രസംഗിച്ചു. ടി.കെ. വിനോദ് സെക്രട്ടറിയായും എം. സനോജ് പ്രസിഡന്റായും 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.