child-right-commission

തലശ്ശേരി: കാറുടമയുടെ ചവിട്ടേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം, ആറു വയസുകാരനായ ഗണേശനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ശിഹ്ഷാദിന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.സി ഷീബ നോട്ടീസ് നൽകി.

കെ. സുധാകരൻ

സന്ദർശിച്ചു

കുട്ടിയെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി സന്ദർശിച്ചു. കുഞ്ഞിന്റെ ചികിത്സയെക്കുറിച്ചും ആരോഗ്യാവസ്ഥയെക്കുറിച്ചും അന്വേഷിച്ച അദ്ദേഹം സാമ്പത്തിക സഹായം കൈമാറി.

കോൺഗ്രസ് നേതാക്കളായ വി. രാധാകൃഷ്‌ണൻ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി. സാജു, എം.പി. അരവിന്ദാക്ഷൻ, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, സുശീൽ ചന്ദ്രോത്ത്, കെ.ഇ. പവിത്രരാജ്, ഇ. വിജയകൃഷ്‌ണൻ, കെ. ജയരാജൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.