ചീമേനി: ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം എം.രാജാഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു .ഞണ്ടാടി ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ എസ്.മഹേഷ് നാരായണൻ പദ്ധതി വിശദീകരണം നടത്തി. മിൽമ ഡയരക്ടർമാരായ പി.പി.നാരായണൻ, കെ.സുധാകരൻ, നീലേശ്വരം ബ്ലോക്ക് മെമ്പർമാരായ എം.സുമേഷ് , ഷീബ, കയ്യൂർ ചീമേനി പഞ്ചായത്ത് മെമ്പർമാരായ വി.കെ.ശോഭന, കെ.ടി.ലത, കരിമ്പിൽ കൃഷ്ണൻ, ഇ.കുഞ്ഞിക്കണ്ണൻ, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടർ സി ജോൺസൺ എന്നിവർ സംസാരിച്ചു. ചടങ്ങിന് നീലേശ്വരം സീനിയർ ക്ഷീര വികസന ഓഫീസർ കെ.കല്യാണി നായർ നന്ദിയും പറഞ്ഞു.
ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം എം. രാജാഗോപാലൻ എം എൽ എ ഞണ്ടാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നു