യു.ഡി.എഫ്.കാസർകോട് മണ്ഡലം നേതൃയോഗം ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലി ഉൽഘാടനം ചെയ്യുന്നു.
കാസർകോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റി നിർദ്ദേശാനുസരണം നവംമ്പർ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ സദസ്സ് നടത്താൻ കാസർകോട് നിയോജക മണ്ഡലം ലെയ്സൺ കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബർ മാസത്തിൽ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എം.കടവത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഗോവിന്ദൻ നായർ , എ.അബ്ദുൽ റഹ്മാൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കെ.നീലകണ്ഠൻ, പി.എ.അഷ്റഫലി, അബ്ദുല്ല കുഞ്ഞി ചെർക്കള, കെ.ഖാലിദ്, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, എം.രാജീവൻ നമ്പ്യാർ, ഹാരിസ്ചൂരി,എം.പുരുഷോത്തമൻ നായർ , ടിമ്പർ മുഹമ്മദ്, ആർ. ഗംഗാധരൻ, ഉമേശ് അണങ്കൂർ, അർജുൻ തായലങ്ങാടി, ഖാദർ മാന്യ, പി.കരുണാകരൻ നായർ , ജലീൽ എരുതും കടവ്, ബി.എ. ഇസ്മായിൽ പ്രസംഗിച്ചു.ജനറൽ കൺവീനർ കരുൺ താപ്പ സ്വാഗതം പറഞ്ഞു.