
കണ്ണൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ 10.30ന് കമ്പനി സ്റ്റാളുകളുടെ ഉദ്ഘാടനം സംസ്ഥാന അസി. സെക്രട്ടറി വിനോദ് കാണി നിർവ്വഹിക്കും. 11ന് പൊതു സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. സംഘടനാ അംഗങ്ങളുടെ മക്കളിൽ നിന്ന് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ ആദരിക്കും.വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.രമേശൻ, സെക്രട്ടറി കെ.ആർ .ഗോവിന്ദൻ, എൻ.പി.മഹേഷ്, പി.വി.രാഗേഷ്, പി. സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.