
തൃക്കരിപ്പൂർ: എടാട്ടുമ്മൽ സുഭാഷ് ഫുട്ബാൾ അക്കാദമിയിൽ കുട്ടികൾക്കുള്ള പരിശീലനം ആരംഭിച്ചു. ആലും വളപ്പിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ താരം എം.സുരേഷ് അക്കാഡമി കോച്ച് സി.തമ്പാന് ബാൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ പഴയകാല ക്ലബ്ബ് പ്രവർത്തകരായ പി.കുഞ്ഞിക്കണ്ണൻ, പി.വി.ബാലകൃഷണൻ, പി.ഗോപി പഴയ കാല വനിത താരങ്ങളായ പി.ഭാരതി, എ.അനിത എന്നിവരെ ആദരിച്ചു. നാല് കാറ്റഗറികളിലായി നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോച്ചുമാരായ വി.വി.ഗണേശൻ, ടി.വി.ബിജുകുമാർ , എ.പ്രവീൺകുമാർ , ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.