thayineri
പയ്യന്നൂർ തായിനേരി യുവജന സാംസ്കാരിക സമിതി നാടകോത്സവം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉൽഘാടനം ചെയ്യുന്നു

പയ്യന്നൂർ : തായിനേരി യുവജന സാംസ്കാരിക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് എൻ.പി.പ്രമോദ് സ്മാരക നാടകോത്സവത്തിന് തുടക്കമായി.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര നടൻ പി. മധുസൂദനൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു. കൗൺസിലർ എ.ശോഭ , അഡ്വ:ടി.വി.അജയകുമാർ,കെ.വി.സത്യനാഥൻ, ടി.പി.സുനിൽ കുമാർ, വി.പി.രാജൻ സംസാരിച്ചു. എ. വി. രവീന്ദ്രൻ സ്വാഗതവും കെ.പി.ഗിരീഷ് നന്ദിയും പറഞ്ഞു. തുടർന്ന് പയ്യന്നൂർ ടെമ്പിൾ ബ്രദേർസിന്റെ പകൽചൂട്ട്, പരിയാരം നാടകസംഘത്തിന്റെ മല്ലനും മാതേവനും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ എന്നീ നാടകങ്ങൾ അരങ്ങേറി.ഇന്ന് വയലാർ അനുസ്മരണവും , കണ്ണൂർ - കാസർകോട് ജില്ലാ തല വയലാർ ഗാനാലാപന മത്സരവും നടക്കും.9 മുതൽ പ്രൊഫഷണൽ നാടകമത്സരം ആരംഭിക്കും.