
കണ്ണൂർ: ആർ.എസ്.എസിനെ സംരക്ഷിച്ചിരുന്നുവെന്ന് കെ.സുധാകരൻ പരസ്യമായി പറഞ്ഞത് നന്നായെന്നും, ബി.ജെ.പിയിലേക്ക് പോകാൻ തയ്യാറാണെന്ന് സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സി.പി .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ അങ്ങനെ ചെയ്തതിൽ അത്ഭുതം ഒന്നുമില്ല. കോൺഗ്രസ് ബി.ജെ.പിക്കൊപ്പം ചേർന്ന് മൃദു ഹിന്ദുത്വം സ്വീകരിക്കുകയാണെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.