k-sudhakaran

കണ്ണൂർ: ഒരിക്കലും ആർ.എസ്.എസിന്റെ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളുമായി താൻ ബന്ധപ്പെടുകയോ,സഹകരിക്കുകയോ, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.സുധാകരൻ. ആവിഷ്‌കാര,രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ സംരക്ഷിപ്പെടേണ്ടതാണെന്ന് മാത്രമാണ് താൻ പറഞ്ഞത്.മറിച്ചുള്ള ദുർവ്യാഖ്യാനം മാദ്ധ്യമസൃഷ്ടിയാണ്..

ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. താൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം കേട്ടാൽ ,ഇപ്പോൾ വിവാദമായ ഭാഗം പറയാനിടയായ സാഹചര്യം എല്ലാവർക്കും ബോദ്ധ്യപ്പെടും. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആർ.എസ്.എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും സുധാകരൻ പറഞ്ഞു.