പിലിക്കോട്: ചന്തേര ശ്രീ ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 8 വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. 2023 ഫെബ്രുവരി 17 മുതൽ 20 വരെ തീയതികളിലായാണ് വിപുലമായ രീതിയിൽ ആഘോഷം സംഘടിപ്പിക്കുന്നത്. കളിയാട്ട ദിനങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.

വ്യത്യസ്തമായ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് എം. അമ്പു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി പത്മനാഭൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി തമ്പാൻ കീനേരി (ചെയർമാൻ), കെ. നാരായണൻ പണിക്കർ ( വൈസ് ചെയർമാൻ), കെ.വി. അജയ് (ജനറൽ കൺവീനർ), പി. ശരത് ( ജോ. കൺവീനർ), എം.വി. സുനിൽകുമാർ (ട്രഷറർ ), എ. നാരായണൻ (പ്രോഗ്രാം ചെയർമാൻ), ലതീഷ് ലാലു (കൺവീനർ ), വി. ഭാസ്കരൻ (ഭക്ഷണ. ചെയർമാൻ ), പി.വി. കുഞ്ഞികൃഷ്ണൻ (കൺവീനർ), വിപിൻ അശോക് (കാഴ്ച . ചെയർമാൻ ), ജിതേഷ് ബാബു ( കൺവീനർ), സി. സന്തോഷ് ( സ്റ്റേജ്: ചെയർമാൻ ), സുനിൽ വെള്ളായി (കൺവീനർ), ടി.വി. അജിത് (പബ്ലി . ചെയർമാൻ ), ഹരീഷ് കുമാർ (കൺവീനർ ), പി.വി. ലക്ഷ്മണൻ ( അടിയന്തിരം. ചെയർമാൻ), കെ.വി. അരുൺ (കൺവീനർ) എന്നിവരെയും ആഘോഷ കമ്മിറ്റി രക്ഷാധികാരികളായി എം. അമ്പു, എം.വി പത്മനാഭൻ, വി.വി. അമ്പൂഞ്ഞി , എം.വി. ബാലചന്ദ്രൻ, ടി.വി. ബാലൻ, രാഘവൻ കുളങ്ങര എന്നിവരേയും തിരഞ്ഞെടുത്തു.