kalolsavam

പയ്യന്നൂർ : ഉപജില്ല പഞ്ചദിന സ്കൂൾ കേരള കലോത്സവം വെള്ളൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്റ്റേജിതര മത്സരങ്ങളാണ് ബുധനാഴ്ച തുടങ്ങിയത്. വ്യാഴാഴ്ച സ്റ്റേജിനങ്ങൾ തുടങ്ങും.

രാവിലെ 10 ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിക്കും. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിലെ എൽ.പി, യു.പി., ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 5000 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. കലോത്സവത്തിൻ്റെ സമാപന സമ്മേളനം 13 ന് വൈകിട്ട് നാലിന് നഗരസഭ വൈസ് ചെയർമാൻ പി.വി.കുത്തപ്പൻ്റെ അദ്ധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.