jail
ഫോട്ടോ ജില്ലാ ജയിൽ അന്തേവാസികൾക്കുള്ള തൊഴിൽ പരിശീലനം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയുന്നു

കാസർകോട് : ജയിൽ അന്തേവാസികളുടെ തൊഴിൽ പരീശിലന പരിപാടിയുടെ ഭാഗമായി ഹോസ്ദുർഗ് ജില്ലാ ജയിലിലെ അന്തേവാസികൾക്ക് നെറ്റിപ്പട്ട നിർമ്മാണ പരിശീലനം ആരംഭിച്ചു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരിശീലനം. ഘട്ടംഘട്ടമായി 68 അന്തേവാസികൾക്ക് പരിശീലനം നൽകും. പേപ്പർ പേന, എൽ.ഇ.ഡി ബൾബ്, സോപ്പ്, കുട തുടങ്ങിയവയുടെ പരിശീലനം കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ നടത്തിയിരുന്നു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, വെള്ളിക്കോത്ത് ഇൻസ്റ്റിറ്റിയൂട്ട് ഫാക്കൽറ്റി കെ.വി.പ്രജീഷ്, വെള്ളിക്കോത്ത് ഇൻസ്റ്റിറ്റിയൂട്ട് ഇൻസ്ട്രക്ടർ കെ.ശ്രീനാഥ്, ജില്ലാ ജയിൽ കെ.ജെ.എസ്.ഒ.എ യൂണിറ്റ് കൺവീനർ എം.വി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജയിൽ അസി.സൂപ്രണ്ട് ഗ്രേഡ് ടു.കെ.ജി.രാജേന്ദ്രൻ സ്വാഗതവും ജില്ലാ ജയിൽ വനിതാ അസി.സൂപ്രണ്ട് ഗ്രേഡ് വൺ എം.പ്രമീള നന്ദിയും പറഞ്ഞു.