കരിവെള്ളൂർ: പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ വിദ്യാർത്ഥിയടക്കം ഒട്ടേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 6 ന് പ്രഭാത സവാരിക്കിടെ മതിരക്കോട്ടെ റിട്ട. അദ്ധ്യാപിക വത്സല (60), വൈകിട്ട് ഓണക്കുന്ന് വെച്ച് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ ടി.കെ.സതീശൻ (60), എ.വി.എസ് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി കുണിയനിലെ പി.കെ.ആദിത്യ (16), മതിരക്കോട്ടെ കെ. ഇന്ദിര (59), ഓണക്കുന്നിലെ എം.വി. ലക്ഷ്മി (55), തെരുവിലെ എ.വി. പത്മനാഭൻ (57), മണക്കാട്ട് ശ്രീനിവാസൻ എന്നിവർക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവർ പരിയാരം മെഡി.കോളേജ് , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ തേടി.