photo-1-

കണ്ണൂർ: മലയാളി യുവതി ആഷിക്ക തയ്യിലിന്റെ ( 27 )​ ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗ് എന്ന പ്രബന്ധം അമേരിക്കയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാ‌ർത്ഥികളുടെ പാഠപുസ്തകത്തിൽ.

മാദ്ധ്യമ രംഗത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യകളെ പറ്റിയുള്ള പ്രബന്ധം സെപ്തംബറിലാണ് ദി എമറാൾഡ് ഹാൻഡ് ബുക്ക് ഒഫ് കമ്പ്യൂട്ടർ മീഡിയേറ്റഡ് കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ എന്ന പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. എക്സലൻസ് ഇൻ ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗ് : എക്സ്‌പ്ലോറിംഗ് ഹൗ ബെസ്റ്റ് പ്രാക്ടീസസ് ആർ എംബ്രെയ്‌സ്ഡ് ബൈ പ്രൊഫഷണൽ കമ്മ്യൂണിക്കേറ്റേഴ്സ് എന്നാണ് പ്രബന്ധത്തിന്റെ ടൈറ്റിൽ.

2006 ന് ശേഷം വാർത്താവിനിമയരംഗത്ത് സംഭവിച്ച മാറ്റങ്ങളാണ് ആഷിക്ക പ്രബന്ധത്തിൽ ആഴത്തിൽ പ്രതിപാദിക്കുന്നത്.

മുപ്പത് വർഷമായി കാനഡയിൽ ജോലി ചെയ്യുന്ന കണ്ണൂർ പൊതുവാച്ചേരി തന്നട സ്വദേശി രാജീവ് തയ്യിലിന്റെയും വടകര സ്വദേശി ഇ.കെ. ജയപ്രഭയുടെയും മകളാണ് ആഷിക്ക. ചെറുപ്പം മുതൽ നല്ല വായനക്കാരി ആയിരുന്നു. സ്‌കൂളിലും കോളേജിലും രചനാ മത്സരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്ത വേദിയിലും സജീവം. കാനഡയിൽ നിരവധി വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

കാനഡയിൽ പൗരത്വം

ടൊറാന്റോ സിറ്റി മേയറുടെ വാർത്താവിനിമയ ഉപദേഷ്ടാവ്.

ടൊറന്റോ ക്രൈസിസ് മാനേജ്മെന്റ് സംഘത്തിൽ അംഗം

ജേർണലിസത്തിൽ റെയ്സൺ സർവ്വകലാശാലാ ബിരുദം.

 പബ്ലിക്ക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷനിൽ മെക്മാസ്റ്റർ യൂണി. പി. ജി

2020 ൽ സ്ലൊവേനിയയിൽ ബ്ലെഡ് കോം പബ്ലിക്ക് റിലേഷൻസ് കോൺഫറൻസിൽ പ്രഭാഷണം നടത്തി.

അമേരിക്കയിലെ വിദ്യാർത്ഥികൾ എന്റെ ലേഖനം പഠിക്കുന്നതിൽ അഭിമാനിക്കുന്നു. ഇതിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തണം.

-- ആഷിക്ക