
കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭണ്ഡാര വീട് തറവാട് പുനർനിർമ്മാണത്തിന്റെ ഭാഗമായി കട്ടിളവെക്കൽ ചടങ്ങ് നടന്നു. ചാലിങ്കാൽ ചെക്കിയാർപ്പ് സുകുമാരൻ ആചാരി മുഖ്യ കാർമികത്വം വഹിച്ചു. അപ്പാട്ടികണ്ണൻ മേസ്ത്രി, അശോകൻ പാലക്കി, രാമകൃഷ്ണൻ കാരണവർ, പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം സ്ഥാനികൻമാർ, പെരിയ പുലിഭൂത ദേവസ്ഥാനം സ്ഥാനികൻ കെ.കുമാരൻ, പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭരണ സമിതി പ്രസിഡന്റ് കണ്ണൻ കുഞ്ഞി, സെകട്ടറി സതീശൻ പടിക്കാൽ, താവഴി തറവാടായ വെള്ളൂർ കുടക്കത്ത് തറവാട് ഭാരവാഹികളായ രവി പാലായി, ശ്രീധരൻ കൊടക്കത്ത്, കുഞ്ഞിരാമൻ ചെറുവത്തൂർ, തറവാട് ഭരണസമിതി ഭാരവാഹികൾ, അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കാളികളായി.