ബങ്കളം:ഹൊസ്ദുർഗ് ഉപജില്ലാ സ്ക്കൂൾ കായികമേളക്ക് കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. 83 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കായിക താരങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ഹൊസ്ദുർഗ് എ.ഇ.ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ പതാകയുയർത്തി. സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.വിജയൻ പതാകയുമുയർത്തി. നീലേശ്വരം എൻ.കെ.ബി.എം സ്കൂളിൽ നിന്നും കൊണ്ടുവന്ന ദീപശിഖക്ക് കായിക താരം അശ്വിൻ ബാബു തിരികൊളുത്തി .. പ്രിൻസിപ്പാൾ ഹേമലത കെ.കെ.സ്വാഗതവും കെ.സന്തോഷ് നന്ദിയും പറഞ്ഞു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.വി.രാധ, എം.രാജൻ, കെ.പ്രഭാകരൻ, ടി.പ്രകാശൻ, ഷീന, പി.വി.പ്രകാശൻ എന്നിവർ സംസാരിച്ചു.