ci

കാസർകോട് : പൊലീസിൽ കാസർകോട് ജില്ലയിലെ ആറ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി നിയമിച്ചു. രാജപുരം ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണനെ കാസർകോട് എസ്.എസ്.ബി ഇൻസ്പെക്ടർ ആയി നിയമിച്ചു. എസ്.എസ്.ബി യിൽ നിന്ന് പി.രാജേഷിനെ കാസർകോട് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ആക്കി. ക്രൈം ബ്രാഞ്ചിൽ നിന്ന് കെ. കൃഷ്ണനെ രാജപുരം ഇൻസ്പെക്ടർ ആയി മാറ്റി നിയമിച്ചു. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിനെ വിദ്യാനഗർ ഇൻസ്പെക്ടറായും ഇ.അനൂപ് കുമാറിനെ കുമ്പളയിലും നിയമിച്ചിട്ടുണ്. തൃക്കരിപ്പൂർ കോസ്റ്റൽ സി.ഐ.പ്രസാദ് അബ്രഹാം വർഗീസ് ആണ് പുതിയ ബദിയടുക്ക ഇൻസ്പെക്ടർ. അശ്വിത് കരൺമയിലിനെ മലപ്പുറം കോട്ടക്കൽ സി.ഐ ആയും നിയമിച്ചു.തൃക്കരിപ്പൂർ കോസ്റ്റലിൽ പുതിയ നിയമനം നടന്നിട്ടില്ല. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന വെള്ളരിക്കുണ്ട് സ്റ്റേഷനിലും ഹൗസ് ഓഫീസറെ നിയമിച്ചിട്ടില്ല.