
ചെങ്ങളായി :ചെങ്ങളായി വളക്കൈയിൽ വീടിന് അപകട ഭീഷണിയായ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങൾ ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിച്ചുനീക്കി. നോട്ടീസ് ലഭിച്ച സ്ഥലം ഉടമകൾന്യായമായ സാവകാശം ലഭിച്ചിട്ടും മരങ്ങളുടെ അപകട ഭീഷണി ഒഴിവാക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ജീവനക്കാരായ എം.പ്രകാശൻ, ഐ.വി.പ്രദീപൻ, പി.സേതു എന്നിവരുടെ മേൽനോട്ടത്തിൽ നടപടി സ്വീകരിച്ചത്.ശ്രീകണ്ഠാപുരം എസ്.ഐ കെ.മൊയ്തീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ.എം.വി.ബിജു. എന്നിവരും സംഭവ സ്ഥലത്തെത്തി.ജനങ്ങളുടെ ജീവനും സ്വത്തിനും ആപത്ക്കരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ അടിയന്തരമായി സ്ഥലം ഉടമകൾ മുറിച്ചു നീക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.അല്ലാത്തവർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു