കരിവെള്ളൂർ: കരിവെള്ളൂർ, ഓണക്കുന്ന്, തെക്കേ മണക്കാട്ട്, വടക്കേ മണക്കാട് ഭാഗങ്ങളിലായി ഇന്നലെയും അതിനുമുമ്പുള്ള ദിവസവുമായി 16 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കടിയേറ്റവർ കരിവെള്ളൂർ ഗവ. ആശുപത്രി കണ്ണൂർ ഗവ. മെഡിക്കൽ കേളേജ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
തെക്കെ മണക്കാട്ടുകാരായ എൻ.കെ. പത്മിനി (63), എം. മനോജ് (50), എൻ.കെ. കൃഷ്ണൻ ഉണിത്തിരി (75), സി.പി. ലേഖ (55), കെ. കാർത്യായനി (68), കെ. മാധവി (70), വി.വി. തമ്പായി (63), കെ. രജിത (45), പലിയേരി കൊവ്വലിലെ ടി.വി. ജാനകി (68), എടാട്ട് അൽഫോൺസ സ്‌കൂൾ വിദ്യാർത്ഥി വടക്കെ മണക്കാട് കെ.വി. അവന്തിക സജിത്ത് (12 ) എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരം റിട്ട. അദ്ധ്യാപിക എം.ടി വത്സല (60), സ്‌കൂൾ വിദ്യാർത്ഥിനി കു ണിയനിലെ പി.കെ ആദിത്യ , മധുരംകോട്ടെ കേന്ദ്ര ഓണകുന്നിലെ എം.വി ലക്ഷ്മി, കരിവെള്ളൂർ തെരുവിലെ എ.പി പത്മനാഭൻ മണക്കാട്ടെ ശ്രീനിവാസൻ, എ.സനീഷ് , റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ സതീശൻ (60) എന്നിവർക്കും കടിയേറ്റു.