നീലേശ്വരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് കാസർകോട് ജില്ലയിൽ നിന്ന് അർഹനായ മോഹിത് കൃഷ്ണയെ നഗരസഭാധികൃതർ അഭിനന്ദിച്ചു. നഗരസഭയുടെ കീഴിലുള്ള പ്രത്യാശാ ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ മോഹിത് കൃഷ്ണയ്ക്ക് സ്കൂളിലെത്തിയാണ് നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ടി വി ശാന്ത ഉപഹാരം കൈമാറിയത്. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുഭാഷ്, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ , മെമ്പർ സെക്രട്ടറി സി പ്രകാശ്, അദ്ധ്യാപിക കെ.വി.ജലജ , സ്കൂൾ ജീവനക്കാർ എന്നിവരും സംബന്ധിച്ചു. നീലേശ്വരം കൊഴുന്തിൽ രവി കുഞ്ഞികൃഷ്ണന്റെയും സി വനജയുടെയും മകനായ മോഹിത്കൃഷ്ണ വിവിധ കലാസംഗീതമേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന തല ഓണപ്പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഭിന്നശേഷി വിഭാഗത്തിലാണ് മോഹിത് കൃഷ്ണയെ പുരസ്കാരം തേടിയെത്തിയത്.