surendran

കാസർകോട് : ബദിയടുക്കയിലെ ഡോക്ടർ എസ്. കൃഷ്ണമൂർത്തിയുടെ ദുരൂഹമരണത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീ​ഗ് നേതാക്കൻമാർ വൻ തുക ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാവപ്പെട്ടവർക്ക് സൗജന്യമായ ചികിത്സ പോലും നൽകുന്ന ഡോക്ടർക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് ആർക്കും ഇതുവരെ ഒരു പരാതിയുമുണ്ടായിട്ടില്ല. എന്നാൽ അദ്ദേഹത്തിനെതിരെ വ്യാജ പരാതിയുണ്ടാക്കാൻ ചില ലീ​ഗ് നേതാക്കൾ ശ്രമിച്ചിരുന്നു. പരാതിയുടെ പേരിൽ ഇവർ ഡോക്ടർ കൃഷ്ണമൂർത്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കാൻ ബി.ജെ.പി അവസാനം വരെ പോരാടും. ഡോക്ടറുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.