cpz-mao

ചെറുപുഴ: കാനംവയലിൽ മാവോയിസ്റ്റ് സംഘം വീണ്ടും എത്തിയതായി സൂചന. പത്താംതീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പറമ്പിൽ ജോലി ചെയ്യുകയായിരുന്ന സി.ബാബുവാണ് മൂന്ന് ആയുധധാരികളെ കണ്ടത്. ഒരു വനിതയും രണ്ട് പുരുഷൻമാരും അടങ്ങിയതായിരുന്നു സംഘം.

വിവരം അറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. 2013 ഫെബ്രുവരി 12നാണ് മലയാളി തൊഴിലാളിളെ മാങ്കുണ്ടി എസ്റ്റേറ്റിൽ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഭക്ഷ്യവസ്തുക്കൾ സംഘടിപ്പിച്ചു നൽകിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കിലോമീറ്റുകളോളം കർണ്ണാടക വനമാണ്. മാവോയിസ്റ്റ് നേതാവ് രൂപേഷ് ഇവിടെ എത്തിയിരുന്നു. തുടർന്നു പിടിയിലായ രൂപേഷിനെ ഇവിടെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തുകയും ചെയ്തു. കാനംവയലിലെ പന്തപ്പള്ളി ബേബിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണു ബാബു ആയുധധാരികളെ കണ്ടത്.