തളിപ്പറമ്പ്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കർഷക-അദ്ധ്യാപക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന പരിയാരം കിട്ടേട്ടന്റെ ഓർമ്മയ്ക്കായി ദേശീയപാതയിൽ പരിയാരം ഹൈസ്കൂളിന് സമീപം നിർമ്മിച്ച കെട്ടിടം ഇന്ന് വൈകുന്നേരം 4.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹി ക്കും. കീഴേടത്ത് നാരായണൻ നമ്പ്യാർ സ്മാരക ഹാൾ ദേശീയ എക്സി. അംഗം അഡ്വ. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ എ.വി രതീഷ് റിപ്പോർട്ട് അവതരിപ്പിക്കും.

മുതിർന്ന പ്രവർത്തകരായ കെ.പി. കേളുനായർ, പയ്യന്നൂർ പി. ആനന്ദ്, കെ.വി ബാലകൃഷ്ണ മാരാർ, എം.വി ചന്ദ്രൻ, കെ. തങ്കമണി എന്നിവരെ ആദരിക്കും.

സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്മാൻ, മണ്ഡലം കമ്മിറ്റിയംഗം ടി.വി നാരായണൻ, ലോക്കൽ സെക്രട്ടറി ഇ.സി മനോഹരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എ.വി രതീഷ്, ചെയർമാൻ സി. ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു