കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ മാരാർ സമാജം, ഭാരതീയ ചികിത്സ വകുപ്പ്, പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി എന്നിവർ ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
സമാജം ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് വാർഡ് കൗൺസിലർ പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു.
സമാജം വൈസ്‌പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ.വി.രാജൻ, ട്രഷറർ ഗോപിനാഥൻ, രാമചന്ദ്രൻ മാരാർ, മഹിളാ വിഭാഗം പ്രസിഡന്റ് സന്ധ്യ സുരേഷ്, സെക്രട്ടറി സുനിതി മോഹൻ, ബാബു, ജ്യോതി, ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി മുരളീധരൻ സ്വാഗതവും സനൽകുമാർ നന്ദിയും പറഞ്ഞു. ഡോ:കെ പ്രേംരാജ്, ഡോ:കെ.വി.നിഷ എന്നിവർ ക്യാമ്പിൽ പരിശോധന നടത്തി. 250 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.