
കാഞ്ഞങ്ങാട്: മടിക്കൈ കർഷക കലാവേദിയുടെ തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 15 മുതൽ 20 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അനിൽ നടക്കാവ് സംവിധാനം ചെയ്യുന്ന കലാവേദിയുടെ അരപ്പട്ട എന്ന നാടകത്തോടെയാണ് തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം (16), കുട്ടനാട് കാവാലം മിഴിയുടെ മണ്ണിന്റെ മനസ്(17), വള്ളുവനാട് നാദത്തിന്റെ പ്രകാശം പരത്തുന്ന വീട്(18), കോഴിക്കോട് സങ്കീർത്തനയുടെ വേട്ട(19), തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ(20) എന്നീ നാടകങ്ങളും അരങ്ങിലെത്തും.വാർത്താ സമ്മേളനത്തിൽ പി പ്രഭാകരൻ, പി രാജു, പി ലിനീഷ്, പി രാജേന്ദ്രൻ, കെ രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.