kannavam

കൂത്തുപറമ്പ് :സുരക്ഷാ ഭീഷണിയിലുള്ള കണ്ണവം പൊലീസ് സ്റ്റേഷന് നിർമ്മിക്കുന്ന ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. സ്റ്റേഷൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 30 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ കണ്ണവം പൊലീസ് സ്റ്റേഷൻ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. അസൗകര്യങ്ങൾക്ക് നടുവിൽ സുരക്ഷാ ഭീഷണിയോടെയാണ് സ്റ്റേഷൻ ഇക്കാലമത്രയും പ്രവർത്തിച്ചത്. വനം വകുപ്പിൽ നിന്നും വിട്ടു കിട്ടിയ സ്ഥലത്താണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. കെ.കെ.ശൈലജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, സിറ്റി പൊലീസ് കമ്മീഷണർ പി.ബി.രാജീവ്, ഡി.എഫ്.ഒ പി.കാർത്തിക് , കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല , പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബാലൻ,എൻ.വി.ഷിജിന , എം.റിജി, എ.സി പി പ്രദീപൻ കണ്ണിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.