കാസർകോട്: ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിമ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രവീന്ദ്രൻ എഴുതിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 14ന് നടക്കും. ഉച്ചയ്ക്ക് 3 ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രകാശനം ചെയ്യും. ബംഗ്ലൂരു എം.പി ഡി.വി. സദാനന്ദഗൗഡ ആദ്യ കോപ്പി ഏറ്റുവാങ്ങും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ബി.ജെ.പി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി. മുകുന്ദൻ, ദേശീയ സമിതി അംഗം കെ.രാമൻപിള്ള, ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ, ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ, അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിമ്സ് സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസൻ, ജന. സെക്രട്ടറി ആർ. മോഹനൻ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിമ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രവീന്ദ്രൻ, സംഘാടക സമിതി ചെയർമാൻ കെ.എം. ഹെർള, ജന.കൺവീനർ അഡ്വ. കെ. രാജഗോപാലൻ, കൺവീനർ ഇ. കൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംമ്സ് ജില്ലാ ട്രഷറർ മഹാബലറൈ എന്നിവർ സംബന്ധിച്ചു.