jaiva
ജൈവ വൈവിദ്ധ്യ മത്സരങ്ങൾകാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജൈവ വൈവിദ്ധ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് കുട്ടികൾക്കായി ജില്ലാതല മത്സരം നടത്തി. പ്രോജക്ട്, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ തലങ്ങളിൽ 80 ഓളം കുട്ടികൾ പങ്കാളികളായി. ഹോസ്ദുർഗ്‌ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മായകുമാരി അദ്ധ്യക്ഷയായി. ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി, ഡോ. ഇ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. എ.വി സുരേഷ് ബാബു, പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാൽനഗർ എന്നിവർ സംസാരിച്ചു. വി.എം അഖില സ്വാഗതവും ആനന്ദൻ പേക്കടം നന്ദിയും പറഞ്ഞു.