കാസർകോട്: യൂത്ത് കോൺഗ്രസ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായി തെരുവു വിചാരണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ബദിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷാജിത് കമ്മാടം, ഉനൈസ് ബേടകം, അഹമ്മദ് ചേരൂർ, ധർമധീര മധൂർ, മണ്ഡലം പ്രസിഡന്റുമാരായ ഷാഹിദ് പുലികുന്ന്, കീർത്തൻ മധൂർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ അണങ്കൂർ, ഉദ്ദേശ് ചെങ്കള, ജോബിൻ സണ്ണി, ജവാദ് പുത്തൂർ, ദിലീപ്, അഷ്‌റഫ്, രാജേഷ്, ശ്രീനാഥ്, കൃഷ്ണ കുമാർ, അജയ്, സാബിത്, ജിനോ, വിസ്മയ തുടങ്ങിയവർ സംസാരിച്ചു.