പയ്യന്നൂർ : ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് പയ്യന്നൂർ നഗരസഭയുടെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ പ്രമേഹ പരിശോധന , ബോധവത്ക്കരണ സെമിനാർ , പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന 40 ഓളം വിഭവങ്ങളടങ്ങിയ പോഷകാഹാരങ്ങളുടെ പ്രദർശനം , എന്നിവ നടന്നു . നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സജിത അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്കാശുപത്രിയിലെ ഡോ: ജയരാജ് ക്ലാസ്സെടുത്തു. നഗരസഭാംഗങ്ങളുടെയുo ജീവനക്കാരുടേയും ഷുഗർ, പ്രഷർ പരിശോധന നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർമാരായ ഇ.കരുണാകരൻ, പി.വി.സുഭാഷ്, കൃഷ്ണൻ. അത്തായി പത്മിനി, , നഗരസഭ സൂപ്രണ്ട് ഹരിപ്രസാദ്, പഴയങ്ങാടി താലൂക്കാശുപത്രി ഇ.വി.വത്സല ,പി.ജച്ച്.എൻ ,പി.വി.രേണുക , ജാക്സൺ ഏഴിമല തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇ.നന്ദകുമാർ സ്വാഗതവും സൂപ്പർവൈസർ ശശിധരൻ എടവലത്ത് നന്ദിയും പറഞ്ഞു.