kvk
ഹോസ്ദുർഗ്ഗ് ഉപജില്ല കലോത്‌സവ നഗരിയിൽ മെഡിക്കൽ ഹെൽപ്പ് ഡസ്ക് കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് . ഹോസ്ദുർഗ്ഗ് യു ബി.എം.സി.എ എൽ.പി സ്കൂളിൽ നടക്കുന്ന ഹോസ്ദുർഗ്ഗ് ഉപജില്ല കലോത്‌സവ നഗരിയിൽ കനിവ് പാലിയേറ്റീവ് കാഞ്ഞങ്ങാട് മുനിസിപ്പൽ സോണൽ കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. കലോത്സവം കാണാനെത്തുന്ന ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രാഥമിക ചികിത്‌സ നൽകുന്നതിനാവശ്യമായ സംവിധാനം ഹെൽപ്പ് ഡസ്കിന്റെ ഭാഗമായി ഏർപ്പെടുത്തിട്ടുണ്ട്. ഹെൽപ്പ് ഡസ്കിന്റെ പ്രവർത്തനോദ്ഘാടനം ജില്ല കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ നിർവഹിച്ചു. കൗൺസിലർ ഫൗസിയ ഷെരിഫ് അദ്ധ്യക്ഷത വഹിച്ചു.കനിവ് കാഞ്ഞങ്ങാട് ഏരിയ കോർഡിനേറ്റർ പ്രിയേഷ് കാഞ്ഞങ്ങാട് പി.കെ.നിശാന്ത് ,ജയപാൽ,ദാമോദരൻ കാഞ്ഞങ്ങാട് ,സുബിൻ നിലാങ്കര എന്നിവർ സംസാരിച്ചു. കനിവ് മുൻസിപ്പൽ സെക്രട്ടറി കെ.വി.രതീഷ് സ്വാഗതം ചെയ്തു