
നീലേശ്വരം:പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്രം താഴെത്തറ പുള്ളി കരിങ്കാളി അമ്മ ക്ഷേത്രം നരിക്കാട്ടറ നവീകരണം പുനപ്രതിഷ്ഠ ബ്രഹ്മ കലസ മഹോത്സവം 2023 ജനുവരി 23 മുതൽ 26 വരെ നടക്കും മഹോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ പരിപാടി സംഘാടക സമിതി ഓഫീസ് പരിസരത്ത് നടത്തി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ചെയർമാൻ ജയരാജ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരവും ഗായികയുമായ സുമിത്ര രാജൻ വിശിഷ്ടാതിഥിയാ യിരുന്നു .പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു മേലത്ത് ആദ്യ ഫണ്ട് നൽകി.ജനറൽ കൺവീനർ എം.ആനന്ദൻ കൗൺസിലർമാരായ കെ രവീന്ദ്രൻ എൻ.വി.രാജൻ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി.വി. കുഞ്ഞികൃഷ്ണൻ സി.വേണുഗോപാൽ, ഗോവിന്ദൻ നായർ മണിയറ' അനിൽ വാഴുന്നൊറൊ ടി. ബാബു മേലത്ത്, ഒ.വി.സുരേശൻ, ദാമോദരൻ കൊമ്പത്ത് സെക്രട്ടറി പ്രകാശൻ, സിവേണുഗോപാൽ എന്നിവർ സംസാരിച്ചു