mp
കാസർകോട് ഡി സി സി ഓഫീസിൽ നെഹ്‌റു അനുസ്മരണം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വതന്ത്ര ഭാരതം കണ്ട ദീർഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ചരിത്രം കണ്ട ഏറ്റവും വലിയ സമരങ്ങൾ നടന്ന കേരളത്തെ വീണ്ടും ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ് ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മവാർഷിക ദിനത്തിൽ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ നെഹ്റുവിന്റെ ഛായാപടത്തിൽ നിലവിളക്ക് കൊളുത്തി നേതാക്കൾ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി കുഞ്ഞികണ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, രമേശൻ കരുവാച്ചേരി, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാർ പള്ളിയിൽ വീട്, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ കെ. ഖാലിദ്, കെ. ലക്ഷ്മണ പ്രഭു,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.പി പ്രദീപ്കുമാർ, പോഷക സംഘടന നേതാകളായ എ. വാസുദേവൻ, ജി. നാരായണൻ, ജമീല അഹമ്മദ്, അഡ്വ. ശ്രീജിത്ത് മാടകല്ല്, മനാഫ് നുള്ളിപ്പാടി, മണ്ഡലം പ്രസിഡന്റുമാരായ സി. അശോക് കുമാർ, ഉമേഷ് അണങ്കൂർ, എം. രാജീവൻ നമ്പ്യാർ, ഹനീഫ ചേരങ്കൈ എന്നിവർ സംസാരിച്ചു.

കാസർകോട് ഡി.സി.സി ഓഫീസിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ നെഹ്റുവിന്റെ ഛായാപടത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു.