football
സംസ്ഥാന സീനിയർ ഫുട്ബാൾ ചാംപ്യന്മാരായ കാസർകോട് ജില്ലാ ടീമിന് തൃക്കരിപ്പൂരിൽ സ്വീകരണം നൽകിയപ്പോൾ

തൃക്കരിപ്പൂർ: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കാസർകോട് ജില്ലാ ഫുട്ബോൾ ടീമിന് തൃക്കരിപ്പൂരിൽ ആവേശോജ്വലമായ വരവേൽപ്പ് നൽകി.ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും തൃക്കരിപ്പൂർ പൗരാവലിയുടെയും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചു.ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ പരിപാടിയിൽ ഡി.എഫ്.എ. പ്രസിഡന്റ് കെ. വീരമണി അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം.സുരേഷ്, സി ദാവൂദ്, കോച്ച് കെ.വി.ഗോപാലൻ, വി.പി.പി.ശുഹൈബ് , എം.ടി.പി. ഷൗക്കത്ത്, കെ.വി.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഡി.എഫ് എ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് സ്വാഗതവും സി.വി.ഷാജി നന്ദിയും പറഞ്ഞു