പാനൂർ: നഗരസഭ ഇരുപത്തി ഏഴാം വാർഡ് മോന്താൽ കമ്പനിക്കുന്ന് ഐശ്വര്യ അങ്കൺവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് വേണ്ടി സ്ഥലമെടുപ്പ് കമ്മിറ്റി വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ രേഖ വാർഡ് കൗൺസിലർ ബിന്ദു മോനാറത്തിൽ നിന്നും നഗരസഭാ ചെയർമാൻ വി. നാസർ ഏറ്റുവാങ്ങി. ടി.എം.ബാബുരാജ്, എൻ.സി.ടി.ഗോപീകൃഷ്ണൻ , പട്ടാണീന്റെവിട സുധീഷ് എന്നിവർ സംസാരിച്ചു. സ്ഥലമെടുപ്പ് കമ്മിറ്റി കൺവീനർ ബാബു ബാണേമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥലമെടുപ്പ് കമ്മിറ്റി ചെയർമാൻ സന്തോഷ്.വി.കരിയാട് , സ്വാഗതവും, അങ്കൺവാടി വർക്കർ ഷീബ എരോത്ത് നന്ദിയും പറഞ്ഞു. ശിശുദിന പരിപാടിയിൽ പങ്കെടുത്ത ഉപഹാരം ചടങ്ങിൽ വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത് നൽകി.