കടുമേനി: ചിറ്റാരിക്കൽ ഉപജില്ലാതല കായിക മേളയിൽ എൽ.പി മിനി ഓവറോൾ, യു.പി.കിഡിസ് ഓവറോൾ, യൂ. പി തലം റണ്ണേഴ്സ് അപ്പും ആയ കടുമേനി എസ്. എൻ. ഡി. പി എ. യു. പി സ്കൂൾ കുട്ടികൾക്കുള്ള ട്രോഫി അസംബ്ലിയിൽ സ്കൂൾ മാനേജർ വി. വിജയരംഗൻ മാസ്റ്റർ കുട്ടികൾക്ക് കൈമാറി,പ്രധാനാധ്യാപിക വിജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലിയിൽ എൽ. പി.വിഭാഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വ്യക്തിഗത ചാമ്പ്യൻമാരായ അഫ്നാൻ, കെ.വി.ആയിഷ എന്നീ കുട്ടികളെയും,കായികമേളക്ക് പരിശീലനം നൽകിയ അദ്ധ്യാപകരായ പി.വി.സെബാസ്റ്റ്യൻ, എ .കെ അബിത , എൻ.എം.മനു, ടി.വി.ധന്യ , കെ.ഐ.ദിവ്യ , അഞ്ജന മോഹൻ, കെ.ഷിജി എന്നിവരെയും അനുമോദിച്ചു. തുടർന്നു വിജയികൾക്കുള്ള അനുമോദന റാലിയും നടത്തി, ചടങ്ങിൽ അദ്ധ്യാപകർ, പി. ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു