
കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.എ.വി. രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കുസുമ ഹെഗ്ഡെ , നഴ്സിംഗ് ഓഫീസർ പി.എം.മേരിക്കുട്ടി,കെ.പി.ജയകുമാർ , ജൈനമ്മ തോമസ് , എസ്.വി. ഒ.ലത എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും എം.ദക്ഷായണി നന്ദിയും പറഞ്ഞു ഡോ. പ്രസാദ് തോമസ്, മൃദുല അരവിന്ദ് എന്നിവർ ക്ലാസെടുത്തു.ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കൽ മത്സരത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രി ,കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.