
കണ്ണൂർ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ കോളജുകളുടെയും ഡോക്ടർമാരടേയും അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.20ന് കണ്ണൂർ പൊലീസ് ടർഫ് മൈതാനിയിലാണ് ഏകദിന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്റർ കോളേജ് വിഭാഗത്തിൽ തമിഴ്‌നാടും കർണാടകയും കേരളത്തിൽ നിന്നും 12 ഹോമിയോപ്പതി മെഡിക്കൽ കോളേജ് ടീമുകളും പങ്കെടുക്കും. ഹോമിയോപ്പതി ഡോക്ടർമാരുടെ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു ടീമുകൾ പങ്കെടുക്കും. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാണ് കളി. ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് കേരള സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ബിനീഷ് കിരൺ നിർവഹിക്കും. മുൻ ദേശീയ താരം എൻ.പി പ്രദീപ് സമ്മാനദാനം നിർവഹിക്കും.വാർത്താസമ്മേളനത്തിൽ ഡോ.ജിം റീസ് സാദിക്ക്, ഡോ.വൈശാഖ് രാജേന്ദ്രൻ, ഡോ.നിഥുൻ ബാലനാരായണൻ, ഡോ.ജെറി റാഫി എന്നിവർ സംബന്ധിച്ചു.