a

കാസർകോട് : വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലേക്ക് യോഗ്യതയില്ലാത്ത വി.സിമാരെ യൂണിവേഴ്സിറ്റികളിൽ നിയമിച്ച സർക്കാർ ഗവർണർ കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെയും നേതാക്കളെയും ക്രൂരമായി ആക്രമിക്കുകയും പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്ത നടപടിക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരിപാടി ജവാദ് പുത്തൂർ ഉദ്ഘാടനം ചെയ്തു. ജോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹിദ് പുലിക്കുന്ന്, സാദിഖ്, ദിലീപ്, യദുകൃഷ്ണൻ , റാഷിദ് അലി, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയിൽ നുഹ്മാൻ സ്വാഗതം പറഞ്ഞു.