engineers

കണ്ണൂർ: സാങ്കേതിക തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എൻജിനീയർമാരെ സൃഷ്ടിക്കുന്നതിന് സ്‌കീം ഫോർ ഹെർ എംപവർമെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും..
പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും ഷീയുടെ ലക്ഷ്യമാണ്. പദ്ധതി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എൻജിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്‌നിക്കുകളിലേക്കും വ്യാപിപ്പിക്കും.മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയിലാകും ഷീയുടെ തുടർ പ്രവർത്തനങ്ങൾ.

എൻജിനീയറിംഗിൽ വനിതാവിപ്ളവം

വൈദഗ്ധ്യമുള്ള വനിത എൻജിനീയർമാരെ സൃഷ്ടിക്കാൻ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ 2019ൽ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, യു.കെ ഇന്ത്യ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിൽ നിർദേശിക്കുന്ന ചേഞ്ച് മാനേജ്മെന്റ് പരിപാടിയുടെ ഭാഗമായാണ് കോളേജിൽ ഇത് നടപ്പാക്കിയത്.